ഐഎസ്എല്‍; എതിരില്ലാത്ത ഒരു ഗോളിന് ബെംഗളുരുവിനെ പരാജയപ്പെടുത്തി എടികെ

By online desk .25 12 2019

imran-azhar

 


കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളുരുവിനെ തോല്‍പ്പിച്ച് എ.ടി.കെ ഒന്നാം സ്ഥാനത്ത്. 47ാം മിനിറ്റില്‍ ഡേവിഡ് വില്യംസാണ് എ.ടി.കെ.ക്കായി ബെംഗളുരുവിന്റെ ഗോല്‍വല ചലിപ്പിച്ചത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എടികെ ഒന്നാമതെത്തി. ജയേഷ് റാണയുടെ പാസില്‍ നിന്നായിരുന്നു ഡേവിഡ് വില്യംസിന്റെ ഗോല്‍ നേട്ടം.

 

പ്രകടനം കൊണ്ട് മത്സരത്തില്‍ മികച്ച് നിന്നത് ബെംഗളുരു ആയിരുന്നുവെഹ്കിലും ഗോള്‍ വല കുലുക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എ.ടി.കെയുടെ സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്കിലായിരുന്നു മത്സരം നടന്നത്. അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും എ.ടി.കെയ്ക്ക് ബെംഗളൂരുവിനെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

 

ഇന്നത്തെ തോല്‍വിയോടെ ബെംഗളൂരു 16 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. ഒന്നാം സ്ഥാനത്തുള്ള എ.ടി.കെയ്ക്കും രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്കും 18 പോയിന്റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസത്തിലാണ് എ.ടി.കെ മുന്നിട്ട് നില്‍ക്കുന്നത്.

 

OTHER SECTIONS