പത്ത് പേരുമായി ചുരുങ്ങി ഹൈദരാബാദ്; സമനിലയിൽ രക്ഷപ്പെട്ട് എ.ടി.കെ മോഹന്‍

By സൂരജ് സുരേന്ദ്രൻ .22 02 2021

imran-azhar

 

 

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയിട്ടും നിലവിലെ ഒന്നാം സ്ഥാനക്കാരായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ്.സി.

 

സമനിലയോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ഹൈദരാബാദിനായി നായകന്‍ അരിഡാനെ സന്റാനയും പകരക്കാരനായി എത്തിയ റോളണ്ട് ആല്‍ബെര്‍ഗും ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മോഹന്‍ ബഗാന് വേണ്ടി മന്‍വീര്‍ സിങ്ങും പ്രീതം കോട്ടാലും സ്‌കോര്‍ ചെയ്തു.

 

മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ഹൈദരാബാദിന്റെ പ്രതിരോധതാരം ചിങ്ക്‌ളന്‍ സന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി എന്നിട്ടും ഹൈദരാബാദ് പൊരുതി.

 

സന്ദേശ് ജിംഗാന്‍ പരിക്കേറ്റ് പുറത്തായത് മോഹന്‍ ബഗാന് കൂടുതല്‍ തലവേദന സമ്മാനിച്ചു.

 

വീണ്ടും ഗോള്‍ വഴങ്ങിയതോടെ മോഹന്‍ ബഗാന്‍ കൂടുതല്‍ പ്രതിരോധത്തിലായി.

 

ഇരു ടീമുകളുടെയും വാശിയേറിയ പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

 

OTHER SECTIONS