ബാഴ്‌സയെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്; ലൂയിസ് സുവാരസിന്റെ മധുരപ്രതികാരം

By RK.03 10 2021

imran-azhar

 


മാഡ്രിഡ്: ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ തോറ്റു. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെയാണിത്.

 

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്സയെ തോല്‍പ്പിച്ചത്. കോമാന്‍ പരിശീലകനായി എത്തിയതിനു പിന്നാലെ ബാഴ്‌സ ഒഴിവാക്കിയ ലൂയിസ് സുവാരസാണ് ബാഴ്സയെ തകര്‍ത്തത് എന്നതാണ് പ്രത്യേകത.

 

ഒരു ഗോള്‍ നേടിയ സുവാരസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

 

മത്സരത്തിലുടനീളം പന്ത് കൈയിലുണ്ടായിട്ടും ഗോള്‍ നേടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.

 

ജയത്തോടെ 17 പോയന്റുമായി അത്ലറ്റിക്കോ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. 12 പോയന്റ് മാത്രമുള്ള ബാഴ്സ ഒമ്പതാം സ്ഥാനത്താണ്.

 

 

 

 

OTHER SECTIONS