ഓസീസിന് ബാറ്റിംഗ് തകർച്ച: 175-7 (40) ലൈവ്

By Sooraj Surendran .11 07 2019

imran-azhar

 

 

ബർമിംഗ്ഹാം: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. 40 ഓവറുകൾ പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിലാണ്. ഡേവിഡ് വാർണർ (9), ആരോൺ ഫിഞ്ച് (0), പീറ്റർ ഹാൻഡ്‌കോംബ് (4), അലക്സ് ക്യാരി (46), മർക്കസ് സ്റ്റോയ്‌നിസ് (0), ഗ്ലെൻ മാക്‌സ്‌വെൽ (22), പാറ്റ് കമ്മിൻസ് (6) എന്നിവരാണ് പുറത്തായത്. മിച്ചൽ സ്റ്റാർക്ക് (3), സ്റ്റീവ് സ്മിത്ത് (70) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ് 3 വിക്കറ്റുകളും, ക്രിസ് വോക്‌സ്, ജോഫ്രാ അർച്ചർ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

OTHER SECTIONS