അഡലെയ്ഡ് ടെസ്റ്റില്‍ കരുത്ത് കാട്ടി ഇന്ത്യ

By Anju N P.08 12 2018

imran-azhar

 


അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീഡ്. ആസ്ത്രേലിയ 235ന് പുറത്തായതോടെയാണ് ഇന്ത്യക്ക് ഈ നേട്ടം. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംങ്സില്‍ 3ന് 151 എന്ന നിലയിലാണ് ഇന്ത്യ. പുജാരയും(40) ഒരു റണ്‍സോടെ രഹാനെയുമാണ് ക്രീസില്‍.

 

മൂന്നാം ദിനം ഇന്ത്യ കൂടുതല്‍ ആര്‍ജവത്തോടെയാണ് ക്രീസിലെത്തിയത്. ബാറ്റിംഗ് ആരംഭിച്ച ഒസീസിന് ഇന്ത്യക്ക് മുന്നില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യക്കായി അശ്വിനും, ബുംറയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ഇഷാന്ത് ശര്‍മ മുഹമ്മദ് ഷമ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

 

രണ്ടാം ഇന്നിംങ്‌സ് ബാറ്റിംങിനിറങ്ങിയ ഇന്ത്യന്‍ ഓപണര്‍മാര്‍ മികച്ച തുടക്കം ആണ് നേടിക്കൊടുത്തത്. കെ.എല്‍ രാഹുല്‍44ഉം മുരളി വിജയ് 18ഉം റണ്‍സെടുത്തു. അവസാന സെഷനില്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ വിക്കറ്റ് നേടാനായതാണ് ആസ്ത്രേലിയന്‍ ക്യാമ്പിന് ആശ്വാസമായത്.

 

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെട്ടിരുന്ന ആസ്‌ത്രേലിയക്ക്, മൂന്നാം ദിനം കളി തുടങ്ങിയപ്പോള്‍ വാലറ്റം കൊണ്ടും കാര്യമായി ഒന്നും ചെയ്യാനില്ല. പ്രതിരോധിച്ച കളിച്ച ട്രാവിസ് ഹെഡിനെ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ചു ഷമി മടക്കിയപ്പോള്‍, മിഷേല്‍ സ്റ്റാര്‍ക്കിനെ ബൂംറയും മടക്കി അയച്ചു. ആസ്‌ത്രേലിയക്കായി നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി.

 

ആസ്‌ത്രേലിയക്കു മുന്നില്‍ 250+ റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം. നാലാം ദിനം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ കളി കൂടുതല്‍ ഇന്ത്യയുടെ വരുതിയിലേക്ക് വരും.

 

OTHER SECTIONS