ജയമുറപ്പിച്ച് ഓസീസ്, 100 കടന്നു, വാർണറിനും ഫിഞ്ചിനും അർധശതകം: AUS 115-0 (16) ലൈവ്

By Sooraj Surendran .14 01 2020

imran-azhar

 

 

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അധിപത്യമുറപ്പിച്ച് ഓസ്‌ട്രേലിയ. ഡേവിഡ് വാർണർ-ആരോൺ ഫിഞ്ച് സഖ്യത്തിന്റെ തകർപ്പൻ പ്രകടനത്തിൽ ഓസീസ് 100 കടന്നു. ഫിഞ്ച് 52 പന്തിൽ 50 റൺസും, ഡേവിഡ് വാർണർ 44 പന്തിൽ 53 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. 16 ഓവറുകൾ പിന്നിടുമ്പോൾ ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ 115 റൺസ് എന്ന നിലയിലാണ്. ജയിക്കാനായി 141 റൺസ് മാത്രമാണ് ഓസീസിന് നേടേണ്ടത്. ബൗളിംഗ് തന്ത്രം മാറ്റി പരീക്ഷിച്ചിട്ടും നിർണായക വിക്കറ്റുകൾ നേടാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കാത്ത അവസ്ഥയാണ്.

 

OTHER SECTIONS