ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡററും നദാലും ഒരേ ഹാഫില്‍

By Online Desk .11 01 2019

imran-azhar

 

 

സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ലൈനപ്പ് പൂര്‍ത്തിയായി. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററും, നദാലും ഒരേ ഹാഫില്‍ ആണെന്നുള്ളത് ഫൈനലിന് മുന്നേയുള്ള ഫൈനല്‍ ആകും എന്നത് തീര്‍ച്ച. പക്ഷേ സെമി വരെ എത്തുക എന്നത് ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലുള്ള നദാലിനും, പ്രായം അത്യാവശ്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഫെഡറര്‍ക്കും എളുപ്പമാകില്ല. മറുവശത്ത് മിന്നും ഫോമിലുള്ള ജോക്കോവിച്ച് ടൂര്‍ ഫൈനല്‍സില്‍ തന്നെ പരാജയപ്പെടുത്തിയ സ്വരേവിന്റെ ഹാഫിലാണ്. പക്ഷേ മേജര്‍ ടൂര്‍ണമെന്റുകളില്‍ യുവനിരയ്ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ സാധിക്കുന്നില്ല എന്നത് കണക്കിലെടുത്താല്‍ ജോക്കോവിച്ച് ഫൈനല്‍ വരെ എത്തുമെന്ന് തന്നെ കണക്ക് കൂട്ടാം. പരിക്കില്‍ നിന്ന് മുക്തനായി മറെയും എത്തുന്നുണ്ട്. ഇതോടെ കുറച്ചു കാലങ്ങള്‍ക്ക് ശേഷം 'ബിഗ് ഫോര്‍' ഒരുമിച്ച് കളത്തില്‍ ഇറങ്ങുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഓസ്ട്രേലിയന്‍ ഓപ്പണിനുണ്ട്. വനിതകളില്‍ സിമോണ ഹാലെപ്, സെറീന എന്നിവര്‍ ഒരേ ഹാഫിലാണ്.

OTHER SECTIONS