ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഒസാക- ക്വിറ്റോവ ഫൈനല്‍

By Online Desk .25 01 2019

imran-azhar

 

 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ ജപ്പാനീസ് താരം നവോമി ഒസാക ചെക്ക് റിപബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയെ നേരിടും. കരോളിന പ്ലിസകോവയെ തോല്‍പ്പിച്ചാണ് ഒസാക ഫൈനലില്‍ ഇടം നേടിയത്. ക്വിറ്റോവയാവട്ടെ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ജേത്രിയായ ഒസാകയുടെ വിജയം ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു. സ്‌കോര്‍ 2-6 6-4 4-6. ഒന്ന്, മൂന്ന് സെറ്റുകളാണ് ഒസാക എടുത്തത്. ആദ്യമായിട്ടാണ് ക്വിറ്റോവ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. 2011, 2014 വിംബിള്‍ഡണ്‍ ജേത്രിയായ ക്വിറ്റോവ 7-6 6-0 എന്ന സ്‌കോറിനാണ് കോളിന്‍സിനെ തോല്‍പ്പിച്ചത്.

OTHER SECTIONS