ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്

By RK.29 11 2021

imran-azhar


മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

 

ബൈക്കില്‍ നിന്ന് തെന്നിവീണ വോണും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വോണ്‍ തന്നെയാണ് ബൈക്കോടിച്ചത്. വോണിനെയും മകനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസില്‍ വോണ്‍ കമന്റേറ്ററാണ്.

 

 

 

 

OTHER SECTIONS