ടോക്യോ ഒളിമ്പിക്സ്: അർജന്റീനയ്ക്ക് അവിശ്വസനീയ തോൽവി, ബ്രസീലിനു ജയം

By സൂരജ് സുരേന്ദ്രന്‍.22 07 2021

imran-azhar

 

 

ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഫുട്‍ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.

 

എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. രണ്ടാം മത്സരത്തില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈജിപ്തിനെ കൂടാതെ സ്‌പെയിനും അര്‍ജന്റീനയുടെ ഗ്രൂപ്പിലുണ്ട്.

 

14-ാം മിനിറ്റില്‍ വെയ്ല്‍സിലൂടെയാണ് ഓസ്‌ട്രേലിയ ലീഡെടുത്തത്. 80-ാം മിനിറ്റില്‍ മാര്‍കോ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. ഗ്രൗണ്ടിലിറങ്ങി 30 സെക്കന്റിനുള്ളിലാണ് ടിലിയോ ഗോള്‍ കണ്ടെത്തിയത്.

 

ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ജർമ്മനിക്കെതിരെ ബ്രസീലിനു ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ജർമ്മനിയെ തകർത്തത്.

 

ബ്രസീലിനയൈ റിച്ചാർലിസൺ ഹാട്രിക്ക് നേടിയപ്പോൾ പൗളീഞ്ഞോ ആണ് നാലാം ഗോൾ സ്വന്തമാക്കിയത്.

 

ജർമനിക്കായി നാദിയെം അമീരി, രാഗ്നർ അച്ചെ എന്നിവർ സ്കോർഷീറ്റിൽ ഇടം നേടി.

 

OTHER SECTIONS