ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24 മുതല്‍

By Online Desk .11 01 2019

imran-azhar

 

 

മുംബൈ: ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് അടുത്ത മാസം 24ന് തുടക്കം. ഏകദിന, ടി20 പരമ്പരകളാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ഇവയുടെ ഫിക്സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളിലും രണ്ടു ടി20കളിലുമാണ് ഇരുടീമും ഏറ്റുമുട്ടുക. ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്.  ഫെബ്രുവരി 24ന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം 27ന് വിശാഖപട്ടണത്തെ വൈഎസ് രാജശേഖര്‍ റെഡ്ഡി സ്റ്റേഡിയത്തില്‍ നടക്കും. മാര്‍ച്ച് രണ്ടിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ ഏകദിനം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലും രണ്ടാമത്തേത് മാര്‍ച്ച് അഞ്ചിന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാമത്തേത് മാര്‍ച്ച് എട്ടിന് റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിലും നടക്കും. മാര്‍ച്ച് 10ന് മൊഹാലിയിലും 13ന് ഡല്‍ഹിയിലുമാണ് നാലും അഞ്ചും ഏകദിനങ്ങള്‍. ടി20 പരമ്പരയിലെ രണ്ടു മത്സരങ്ങളും തുടങ്ങുന്നത് രാത്രി ഏഴിനാണ്. ഏകദിന പരമ്പരയിലെ അഞ്ചു മത്സരങ്ങളും ഡേ-നൈറ്റായിരിക്കും. ഉച്ചയ്ക്കു ഒന്നിനാണ് കളിയാരംഭിക്കുന്നത്. ഓസ്ട്രേലിയയില്‍ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ശനിയാഴ്ച സിഡ്നിയിലാണ് ആദ്യ ഏകദിനം.

 

OTHER SECTIONS