ബില്ലിങ്‌സിന്റെ സെഞ്ചുറിയും പാഴായി; ഓസ്‌ട്രേലിയക്ക് 19 റണ്‍സ് ജയം

By Sooraj Surendran.12 09 2020

imran-azhar

 

 

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 19 റൺസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ നിർബന്ധിതരായ ഓസീസ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണ് നേടിയത്. നേരത്തെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (77) മിച്ചല്‍ മാര്‍ഷിന്റെയും (73) അര്‍ധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായി പൊരുതിയെങ്കിലും ജയം നേടാനായില്ല. സാം ബില്ലിംഗ്സ് കന്നി സെഞ്ചുറി (110) നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജേസണ്‍ റോയ് (3), ജോ റൂട്ട് (1), ഓയിന്‍ മോര്‍ഗന്‍ (23), ജോസ് ബട്‌ലര്‍ (1), മൊയീന്‍ അലി (6), ക്രിസ് വോക്‌സ് (10), ആദില്‍ റഷീദ് (5) എന്നിവരുടെ പ്രകടനങ്ങൾ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. പരമ്പരയിൽ ഓസീസ് ഒരു ജയവുമായി മുന്നിലെത്തി.

 

OTHER SECTIONS