പന്തിനെതിരെ ആരാധകരുടെ പ്രതിഷേധം

By Online Desk.26 11 2018

imran-azhar

 

 

സിഡ്നി: വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുമ്പു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബിസിസിഐ എടുത്ത തീരുമാനമായിരുന്നു ധോണിയെ പുറത്താക്കുക എന്നത്. യുവതാരം ഋഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കുകയും ധോണിയുടെ പകരക്കാരനായി വളര്‍ത്തി കൊണ്ടു വരികയുമായിരുന്നു തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ബിസിസിഐയുടെ തീരുമാനത്തെ അത്ര സന്തോഷത്തോടെയല്ല ആരാധകര്‍ സ്വീകരിച്ചത്. പിന്നാലെ പന്തിന്റെ പ്രകടനവും വിമര്‍ശനത്തിന് ഇടയാക്കി. ഓസീസ് പരമ്പരയിലും പന്തിന്റേത് മോശം പ്രകടനമായിരുന്നു. ആദ്യ കളി ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ പന്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ആരാധകരില്‍ നിന്നും ഉയര്‍ന്നത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു പന്ത് പുറത്തായത്. ഇന്നലത്തെ കളിയിലും പന്തിന് കാര്യമായൊന്നും ചെയ്യാനായില്ല. മൂന്നാം മത്സരത്തില്‍ റണ്‍റേറ്റ് ഉയര്‍ത്തേണ്ട ഘട്ടത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ധോണിയുടെ പകരക്കാരനായി ട്വന്റി-20 ടീമിലെത്തിയ പന്തില്‍ നിന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ധസെഞ്ചുറി ഒഴിച്ചാല്‍ ഇതുവരെ മറ്റൊരു മികവുറ്റ ഇന്നിംഗ്സ് ആരാധകര്‍ക്ക് കാണാനായിട്ടില്ല. ഇതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

 

ഇങ്ങനെ പക്വതയില്ലാതെ കളിക്കുന്ന ഒരാളെങ്ങനെ ധോണീയുടെ പകരക്കാരനാകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ട്വന്റി-20യില്‍ ധോണിയെയോ ഇഷാന്‍ കിഷനെയോ പന്തിന് പകരം കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

OTHER SECTIONS