ഇനിയേസ്റ്റ ബംഗളൂരു എഫ്‌സിയിലേക്കോ? ഞെട്ടിത്തരിച്ച് സുനിൽ ഛേത്രിയും

By Sooraj Surendran.20 04 2020

imran-azhar

 

 

ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര കളിക്കാരിലൊരാളാണ് ആന്ദ്രേ ഇനിയേസ്റ്റ. ടിക്കി ടാക്ക തന്ത്രം ഏറ്റവും മികച്ച രീതിയിൽ ഇനിയേസ്റ്റ കളിക്കുന്നു. 2010ൽ സ്പെയ്ന് ലോക കിരീടം നേടിക്കൊടുത്ത ഗോൾ ഇനിയേസ്റ്റയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. താരത്തെ സ്വന്തമാക്കാൻ ബംഗളൂരു എഫ്‌സി ശ്രമിച്ചുവെന്ന് പരിശീലകന്‍ കാര്‍ലെസിന്റെ കപട നാടകം. സംഭവം അറിഞ്ഞപ്പോൾ സുനിൽ ഛേത്രി വരെ ഒന്ന് ഞെട്ടി. സംഭവം സത്യമാണോ എന്ന ഛേത്രിയുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു കാര്‍ലെസിന്റെ മറുപടി. സംഭവം ഫുട്ബോൾ ആരാധകർ ഏറ്റെടുത്തതോടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്നും ഇക്കാര്യത്തില്‍ ഛേത്രിയുടെ പ്രതികരണം കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ പറഞ്ഞതെന്നും കാര്‍ലെസ് ട്വീറ്റ് ചെയ്തു. ഇനിയേസ്റ്റയെ ബംഗളൂരു എഫ് സി സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

OTHER SECTIONS