ബാഡ്മിന്റണിൽ ഹാട്രിക് നേട്ടവുമായി സൂപ്പർ ബ്രദേഴ്‌സ്

By Sooraj S.18 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: ബാഡ്മിന്റണിൽ താര തിളക്കത്തോടെ നേട്ടങ്ങൾ കൊയ്യുകയാണ് ശങ്കർ പ്രസാദും ശ്യാമ പ്രസാദും. അച്ഛൻ ഉദയകുമാറിന്റെ പരിശീലനത്തിലാണ് ഇവർ നേട്ടത്തിൽ എത്തിയത്. ഇരുവരുടെയും മികച്ച കായിക പ്രതിഭ കൊണ്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും സ്‌കൂളിലെയും അഭിമാന താരങ്ങളാണ് ഈ സഹോദരങ്ങൾ. കോട്ടയത്ത് നടന്ന അണ്ടർ 19 ഡബിൾസിലെ മൂന്ന് ടൂർണമെന്റുകളിലും ഒന്നാം സ്ഥാനമാണ് ഈ മിടുക്കന്മാർ കരസ്ഥമാക്കിയിരിക്കുന്നത്. അദ്ധ്യാപകൻ കൂടിയായ അച്ഛൻ ഉദയകുമാരൻ ഇവർക്ക് മികച്ച പിന്തുണ നൽകി മുന്നോട്ട് നയിക്കുന്നത്. ഇരുവരും തിരുമല ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യയിലും കേരളത്തെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഒളിമ്പിക്സ് ലക്ഷ്യമാക്കി നടത്തുന്ന കേരള സർക്കാരിന്റെ ഓപ്പറേഷൻ ഒളിമ്പ്യയിലും ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ കവഡിയാറിലെ അക്കാദമിയില്‍ മുന്‍ ഇന്ത്യന്‍ കളിക്കാരായ അജിത്തിന്റേയും ജോസിന്റെയും കീഴിലാണ് ശങ്കറും ശ്യാമും പരിശീലനം നേടുന്നത്. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഈ അപൂര്‍വ്വ നേട്ടത്തില്‍ ആത്മാഭിമാനം കൊള്ളുകയാണ് ഈ അധ്യാപകര്‍.

OTHER SECTIONS