ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനം; സിന്ധുവിന് പിന്നാലെ ഗുസ്തിയിൽ ബ​ജ്റം​ഗ് പൂ​നി​യ​യ്ക്ക് തോൽവി

By Sooraj Surendran.19 09 2019

imran-azhar

 

 

നൂർ-സുൽത്താൻ: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു തോറ്റു പുറത്തായതിന് പിന്നാലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ടോപ് സീഡായ ഇന്ത്യയുടെ ബജ്റംഗ് പൂനിയയും പരാജയപ്പെട്ടു. കസാഖ്സ്ഥാൻ താരം നിയാസ്ബെക്കോവിനോട് 0-4നാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. സെമി ഫൈനലിൽ ഇന്ത്യൻ താരം രവി കുമാർ ദാഹിയയും പരാജയപ്പെട്ടു. റഷ്യയുടെ സവൂർ ഉഗ്വേവിനോട് 4-6നാണ് രവി കുമാർ ദാഹി തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ ഇരുവരും 2020 ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തു.

 

OTHER SECTIONS