ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

By online desk.25 05 2020

imran-azhar

 

 

മുംബൈ: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു. 95 വയസായിരുന്നു. മൂന്ന് തവണ ഇന്ത്യയ്ക്ക് ഒളിംപിക് മെഡല്‍ നേടിത്തന്ന ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.വാര്‍ദ്ധക്യകാരണങ്ങളാല്‍ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും 16 ഇതിഹാസതാരങ്ങളെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ബല്‍ബീര്‍ സിംഗ് ഉള്‍പ്പെട്ടിരുന്നു.ഒളിംപിക്സ ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇപ്പോഴും ബല്‍ബീര്‍ സിംഗിന്റെ പേരിലാണ്.ഹോളണ്ടിനെതിരായ കലാശപോരാട്ടത്തില്‍ അഞ്ചു ഗോളുകളാണ് ബല്‍ബീര്‍ സിംഗ് നേടിയത്. മെയ് മാസം 8-ാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രാജ്യം ഇദ്ദേഹത്തിന് പദ്മശ്രീ നല്കി ആദരിച്ചിരുന്നു.

OTHER SECTIONS