ട്രെൻഡ് ബ്രിഡ്ജിൽ വാർണർ കൊടുങ്കാറ്റ്: ഓസീസിന് കൂറ്റൻ സ്‌കോർ 381-5 (50)

By Sooraj Surendran .20 06 2019

imran-azhar

 

 

നോട്ടിങ്ഹാം: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 381 റൺസാണ് വാരിക്കൂട്ടിയത്. ഡേവിഡ് വാർണറിന്റെ വമ്പനടികൾ പ്രതിരോധിക്കാൻ ബംഗ്ലാദേശ് ബൗളർമാർക്ക് സാധിച്ചില്ല. 147 പന്തിൽ നിന്നും 14 ബൗണ്ടറിയും 5 സിക്സറുമുൾപ്പെടെ 166 റൺസാണ് വാർണർ നേടിയത്. വാർണറിന് പുറമെ ആരോൺ ഫിഞ്ച് 53, ഉസ്മാൻ ഖവാജ 89 എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ബൗളിങ്ങിൽ സൗമ്യ സർക്കാർ 3 വിക്കറ്റുകൾ നേടി. റൂബൽ ഹുസ്സൈൻ 9 ഓവറിൽ 83 റൺസാണ് വിട്ടുകൊടുത്തത്.

OTHER SECTIONS