സെവിയ്യയെ തകർത്ത് ബാഴ്സ; ലീഗിൽ തകർപ്പൻ ജയം

By Chithra.07 10 2019

imran-azhar

 

ബാഴ്സലോണ : സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ശക്തരായ സെവിയ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്.

 

ബാഴ്സയുടെ സൂപ്പർ താരങ്ങളെയാണ് മെസ്സി, സുവാരസ്, വിദാൽ, ഡെംബലെ എന്നിവരാണ് ഗോളുകൾ നേടിയത്. തുടക്കം മുതൽ തന്നെ ബാഴ്‌സയ്ക്ക് സമ്പൂർണ ആധിപത്യമുണ്ടായിരുന്ന മത്സരത്തിൽ എട്ട് മിനിറ്റിന്റെ ഇടവേളയിൽ മൂന്ന് ഗോളുകളാണ് പിറന്നത്.

 

അത്യുഗ്രൻ ബൈസൈക്കിൾ ഗോളാണ് സുവാരസ് നേടിയത്. സീസണിന്റെ തുടക്കത്തിൽ ഇടയ്ക്കൊന്ന് മങ്ങിനിന്ന സുവാരസിന്റെ ഗംഭീര തിരിച്ചുവരവാണ് കളത്തിൽ കണ്ടത്. ഫ്രീകിക്കിലൂടെയാണ് മെസ്സി സീസണിലെ തന്റെ ആദ്യ ഗോൾ കുറിച്ചത്.

OTHER SECTIONS