വീരോചിതമായ മെസി യുഗത്തിന് തിരശീല വീഴുന്നു; ബാഴ്‌സയിൽ നിന്ന് പടിയിറങ്ങാനൊരുങ്ങി മെസി

By Sooraj Surendran.26 08 2020

imran-azhar

 

 

ബാഴ്‌സലോണ: 1899ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ബാഴ്‌സലോണ ഫുട്ബാൾ ക്ലബ്ബിൽ നിന്നും 19 വർഷങ്ങൾ നീണ്ട അവിസ്മരണീയമായ കരിയർ അവസാനിപ്പിക്കാനൊരുങ്ങി ലയണൽ മെസി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇന്ന് ചേർന്ന ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിച്ചതായാണ് വിവരം. അതേസമയം ക്ലബ് വിടാനുള്ള മെസിയുടെ തീരുമാനത്തെ മുന്‍ പ്രതിരോധതാരം കാര്‍ലസ് പുയോള്‍ അഭിനന്ദിച്ചു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോള്‍ ട്വിറ്ററില്‍ കുറിച്ചു.

 

1955 മുതൽ തുടർച്ചയായി ഫുട്ബോൾ കളിക്കുന്ന യൂറോപ്യൻ വൻകരയിലെ ഒരേയൊരു ടീമാണ് ബാഴ്സലോണ. 2009ൽ ലാ ലിഗ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തി, ട്രെബിൾ എന്ന ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സ്പാനിഷ് ടീമായി ബാഴ്സലോണ മാറി. അതേ വർഷം തന്നെ കളിച്ച ആറ് ലീഗുകളിലും ഒരേ വർഷം കിരീടമുയർത്തി സെക്സറ്റപ്പിൾ എന്ന അപൂർവ്വ ബഹുമതി സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായി ബാഴ്സലോണ മാറി. സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയായിരുന്നു മറ്റു മൂന്ന് കിരീടങ്ങൾ.

 

OTHER SECTIONS