ബേസില്‍ തന്പി ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് ബ്രാവോ

By praveen prasannan.19 Apr, 2017

imran-azhar

 

രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സ് താരം ബേസില്‍ തന്പി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് സഹതാരം ഡ്വെയിന്‍ ബ്രാവോള്‍. നല്ല ഭാവിയുള്ള കളിക്കാരനാണ് ബേസിലെന്ന് ബ്രാവോ പറഞ്ഞു.

ബേസിലിന് കഴിവും ആത്മാര്‍ത്ഥതയുമുണ്ട്. അയാള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തയാറാണ്. മണിക്കൂറില്‍ 140ന് മുകളില്‍ വേഗതയില്‍ പന്തെറിയുന്നുവെന്നും ഡ്വെയിന്‍ ബ്രാവോ ചൂണ്ടിക്കാട്ടി.

ബേസിലിന് വേണ്ടത് അനുഭവങ്ങളും അവസരങ്ങളുമാണ്. തനിക്കറിയാവുന്നത് പകര്‍ന്ന് നല്‍കുന്നുണ്ടെന്നും ബ്രാവോ പറഞ്ഞു.

 

OTHER SECTIONS