'ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്, 2013ന് ശേഷം ഇന്ത്യ ഐസിസി ട്രോഫി നേടിയിട്ടില്ല'; ധോണിയെ ഉപദേഷ്‌‌ടാവാക്കിയതിന്‍റെ കാരണം വ്യക്തമാക്കി ഗാംഗുലി

By സൂരജ് സുരേന്ദ്രന്‍.14 09 2021

imran-azhar

 

 

മുംബൈ: ടി ട്വൻറി ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗം ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായത് ഉപദേഷ്‌ടാവായി മുന്‍ നായകന്‍ എം എസ് ധോണിയെ പ്രഖ്യാപിച്ചതാണ്.

 

എന്നാൽ ബിസിസിഐയുടെ തീരുമാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ധോണിയെ ഉപദേഷ്‌‌ടാവാക്കിയതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.

 

"2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്" ഗാംഗുലി പറഞ്ഞു.

 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഒരു ദേശീയ ടീമുമായി സഹകരിക്കുന്നത് ഇതാദ്യമാണ്.

 

ടി ട്വൻറി ലോകകപ്പിൽ വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. രവി ശാസ്ത്രിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ.

 

OTHER SECTIONS