അഭ്യൂഹങ്ങൾക്ക് വിരാമം, ട്വന്റി-20 ലോകകപ്പ് യു.എ.ഇയിൽ നടക്കും

By സൂരജ് സുരേന്ദ്രൻ .28 06 2021

imran-azhar

 

 

മുംബൈ: ട്വന്റി-20 ലോകകപ്പ് യു.എ.ഇയിൽ നടക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായി.

 

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നത് കൊണ്ടും, കോവിഡ് വ്യാപനം ശമിക്കാത്ത സാഹചര്യത്തിലുമാണ് ലോകകപ്പ് വേദിയായി യുഎഇ തിരഞ്ഞെടുത്തത്.

 

ഒക്ടോബർ നവംബർ മാസങ്ങളിലായി ടൂർണമെന്റ് നടക്കുമെന്നും ബിസിസിഐ പ്രസിഡണ്ട് ഗാംഗുലി വ്യക്തമാക്കി.

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകുന്നതും യുഎഇ ആണ്.

 

ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾ നടക്കുന്നത് സെപ്റ്റംബറിലാണ്.

 

 

OTHER SECTIONS