യുവിയുടെ പന്ത്രണ്ടാം നമ്പര്‍ ജേഴ്സി ബിസിസിഐ പിന്‍വലിക്കണം: വിരമിച്ച യുവരാജ് സിംഗിനെ പ്രകീർത്തിച്ച് ഗൗതം ഗംഭീർ

By Sooraj Surendran .10 06 2019

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിംഗിനെ പ്രകീർത്തിച്ച് ഗൗതം ഗംഭീർ രംഗത്ത്. വിരമിച്ച യുവിക്കൊപ്പം പന്ത്രണ്ടാം നമ്പര്‍ ജേഴ്സി ബിസിസിഐ പിന്‍വലിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രശസ്തമായ പത്താം നമ്പര്‍ ജേഴ്സി പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സച്ചിന്റെ വിരമിക്കലിനു ശേഷം പത്താം നമ്പർ ജേഴ്സി അണിഞ്ഞ ഷര്‍ദ്ദുല്‍ ഠാക്കൂറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്ന് ബിസിസിഐ ജേഴ്‌സി പിൻവലിക്കുകയായിരുന്നു. ഇതേ ആവശ്യവുമായാണ് ഗൗതം ഗംഭീറും രംഗത്തെത്തിയിരിക്കുന്നത്.

Congratulations Prince @YUVSTRONG12 on a wonderful career. You were the best ever white ball cricketer India had. @BCCI should retire Number 12 jersey in the tribute to your career. Wish I could bat like you Champion #Yuvrajsinghretires #ThankYouYuvraj #ThankYouYuvi

— Gautam Gambhir (@GautamGambhir) June 10, 2019 " target="_blank">

OTHER SECTIONS