ലോക റാങ്കിങ്ങില്‍ ഒന്നാമതായി ബെല്‍ജിയം: ഇന്ത്യ 97-ാമത് തന്നെ

By Online Desk.01 12 2018

imran-azhar

 

 

സൂറിച്ച്: ഫിഫ ലോക റാങ്കിങ്ങില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബെല്‍ജിയം ഒന്നാം റാങ്ക് കരസ്ഥമാക്കി. സ്വിറ്റ്‌സര്‍ലണ്ടിനെതിരായ മത്സരത്തില്‍ 5-2 പരാജയപ്പെട്ടെങ്കിലും ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. ക്രൊയേഷ്യ ഇംഗ്ലണ്ടിന് മുകളിലായി നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.


ഉറുഗ്വേയെ മറികടന്നു പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തെത്തി. ഏറ്റവും വലിയ പതനം സംഭവിച്ചത് ജര്‍മ്മനിക്കാണ്. യുവേഫ നേഷന്‍സ് ലീഗില്‍ നിന്നും തരം താഴ്ത്തപ്പെട്ട ജോവാക്കിം ലോയുടെ ജര്‍മ്മനി ഇപ്പോള്‍ പതിനാറാം സ്ഥാനത്താണ്. അര്‍ജന്റീന പതിനൊന്നാം സ്ഥാനത്തും ഹോളണ്ട് പതിനാലാമതും ഇറ്റലി പതിനെട്ടാമതുമാണ് ലോക റാങ്കിങ്ങില്‍. ഇന്ത്യ 97 ആം റാങ്കില്‍ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്.

OTHER SECTIONS