ആവേശപ്പോരാട്ടത്തിൽ ബംഗുളൂരുവിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ്

By Sooraj Surendran.21 10 2019

imran-azhar

 

 

ബംഗളുരു: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ബംഗളുരു എഫ്‌സിയും തമ്മിൽ നടന്ന രണ്ടാം മത്സരം സമനിലയിൽ കലാശിച്ചു. മഴയിലും ചോരാത്ത ആവേശത്തിൽ നോർത്ത് ഈസ്റ്റ് ബംഗളുരുവിനെ സമനിലയിൽ തളക്കുകയായിരുന്നു. കയ്യിൽ കിട്ടിയ മികച്ച അവസരങ്ങൾ പാഴാക്കിയതാണ് ഇരു ടീമുകൾക്കും വിനയായത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ബംഗളുരു കാഴ്‌ചവെച്ചത്. മികച്ച അവസരങ്ങൾ ബംഗളുരു കണ്ടെത്തിയെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ ബംഗളുരു സമ്പൂർണ പരാജയമായിരുന്നു. നോർത്ത് ഈസ്റ്റ് താരം അസമോവ ഗ്യാന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് ലക്ഷ്യം കാണാതെ പോയത് നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.

 

OTHER SECTIONS