തുടർ തോൽവികൾ, ജയിച്ച് കുതിക്കാൻ ബെംഗളൂരു എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും

By Sooraj Surendran.12 01 2021

imran-azhar

 

 

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബെംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരുടീമുകളും മൂന്നുമാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

 

നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബെംഗളൂരു മൂന്നു ജയങ്ങളുമായി ആറാമതും നോര്‍ത്ത് ഈസ്റ്റ് ഇത്രയും മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളുമായി ഏഴാമതുമാണ്.

 

നോര്‍ത്ത് ഈസ്റ്റിനെ ബെഞ്ചമിന്‍ ലാംപോര്‍ട്ടും ബെംഗളൂരുവിനെ സുനില്‍ ഛേത്രിയും നയിക്കും. ഇരു ടീമുകളും തുടർച്ചയായി തോൽവികൾ വഴങ്ങിയാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

 

സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല. അതേസമയം നോർത്ത് ഈസ്റ്റ് മുന്നേറ്റനിര താളം കണ്ടെത്താത്തതും പ്രതിരോധനിര തകരുന്നതും ടീമിന് തിരിച്ചടിയാണ്.

 

OTHER SECTIONS