സമനിലയില്‍ പിരിഞ്ഞ് ബെംഗളൂരുവും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും

By Sooraj Surendran.12 01 2021

imran-azhar

 

 

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയും, നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള വാശിയേറിയ പോരാട്ടം സമനിലയിൽ കലാശിച്ചു.

 

തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

 

നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോയും ബെംഗളൂരുവിനായി രാഹുല്‍ ഭേക്കെയും ഗോള്‍ നേടി.

 

നോർത്ത് ഈസ്റ്റ് താരം ലാലങ്മാവിയ അപ്പൂയിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.

 

ഇരുടീമുകളും മൂന്നുമാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്.

 

തുടര്‍ത്തോല്‍വികള്‍ അലട്ടിയിരുന്ന ബെംഗളൂരുവിനും നോര്‍ത്ത് ഈസ്റ്റിനും ഏറെ ആശ്വാസം പകരുന്ന മത്സരമായിരുന്നു ഇത്.

 

OTHER SECTIONS