വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്‌ളാദേശിന് ജയം

By online desk .15 05 2019

imran-azhar

 

 

വെല്ലിങ്ടണ്‍: വെസ്റ്റ്ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ബംഗ്‌ളാദേശ് ട്രൈ സീരിസിലെ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്‌ളാദേശിന് ജയം. അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്‌ളാദേശിന്റെ വിജയം. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവര്‍ നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുത്തു.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്‌ളാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. മുഷ്ഫികുര്‍ റഹീം(63),മുഹമ്മദ് മിഥുന്‍(43),സൗമ്യ സര്‍ക്കര്‍(54) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബംഗ്‌ളാദേശ് വിജയം സ്വന്തമാക്കിയത്. നേരത്തെ വെസ്റ്റിന്‍ഡീസിന് വേണ്ടി ഹോപ്പും(87), ഹോള്‍ഡറും(62) മികച്ച പ്രകടനം നടത്തി.ബംഗ്‌ളാദേശ് താരം മൊര്‍ത്താസ മൂന്നും, മുസ്തഫീസര്‍ റഹ്മാന്‍ നാലും വിക്കറ്റ് നേടി. കഴിഞ്ഞ ജയത്തോടെ ബംഗ്‌ളാദേശ് പോയിന്റ് നിലയില്‍ ഓണമതെത്തി. 10 പോയിന്റുമായി ബംഗ്‌ളാദേശും ഒന്നാമതായും, 9 പോയിന്റുമായി വെസ്റ്റിനിഡിസുമാണ് രണ്ടാമതുമാണ്.

OTHER SECTIONS