ശാപമോക്ഷമില്ലാതെ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈനോടും തോൽവി

By Sooraj Surendran .21 12 2019

imran-azhar

 

 

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങിയത്. ചെന്നൈയിന് വേണ്ടി മത്സരത്തിന്റെ നാലാം മിനിറ്റിൽ ആന്ദ്രെ ചെമ്പ്രിയാണ് ആദ്യ ഗോൾ നേടിയത്. പതിനാലാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചയിലൂടെ തിരിച്ചടിച്ചു. എന്നാൽ വൈകാതെ മുപ്പതാം മിനിറ്റിൽ ലാലിയന്‍സുവാല ചാങ്‌തെയും, നാൽപ്പതാം മിനിറ്റിൽ വാല്‍സ്‌കിസും രണ്ടും, മൂന്നും ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിനെതിരെ ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിയുടെ ഇരുപത്തിയഞ്ചാം മിനിറ്റ് നാടകീയതയിലൂടെയാണ് കടന്നുപോയത്. റഫറി തെറ്റായി അനുവദിച്ച് ഫ്രീകിക്കില്‍ ചെന്നൈയിന്‍ വലയിലെത്തിച്ച ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അനുവദിച്ചിരുന്നില്ല. ഡിസംബര്‍ 28ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

OTHER SECTIONS