സെനഗൽ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക്

By Sooraj Surendran .18 07 2019

imran-azhar

 

 

സെനഗൽ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് മുസ്തഫ നിങ്ങുമാ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. മുഹമ്മദ് മുസ്തഫയുമായി ടീം മാനേജ്‌മെന്റ് കരാർ ഒപ്പിട്ടു. സെന്‍ട്രല്‍ മിഡ് ഫീല്‍ഡറായ പൊസിഷനിലാണ് മുസ്തഫ കളിക്കുക. 36 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ ഏജേയ്ക്കായി നേടിയ താരമാണ് മുഹമ്മദ് മുസ്തഫ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ വിദേശ താരമാണ് മുസ്തഫ. ഗോളുകൾ കണ്ടെത്തുന്നതിൽ പ്രഗത്ഭനായ മുസ്തഫയെ ടീമിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യ പരിശീലകന്‍ എല്‍കോ ഷാട്ടോരി പറഞ്ഞു.

OTHER SECTIONS