ബോക്‌സിംഗ് ഡേയില്‍ ഇംഗ്ലണ്ടും ഓസീസും പോരടിച്ചത് മോശം പിച്ചിലെന്ന് ഐസിസി

By ambily chandrasekharan.10 Jan, 2018

imran-azhar

 

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റ് നടന്ന മെല്‍ബണിലെ പിച്ച് മോശമായിരുന്നുവെന്ന് ഐസിസിയുടെ കണ്ടെത്തല്‍. ആവശ്യത്തിന് പേസോ ബൗണ്‍സോ പിച്ചില്‍ ഇല്ലായിരുന്നുവെന്ന് താരങ്ങള്‍ പരാതി പറഞ്ഞതിനു പിന്നാലെയാണ് മാച്ച് റഫറി രഞ്ജന്‍ മദുഗുലെയും ഐസിസിക്ക് പിച്ചിനെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ അന്താരാഷ്ട്ര പിച്ചിനെ 'മോശം' എന്ന് ഐസിസി മുദ്ര കുത്തുന്നത്.

നവംബറില്‍ വനിതകളുടെ ആഷസ് നടന്ന നോര്‍ത്ത് സിഡ്‌നിയിലെ ഓവല്‍, 'ശരാശരിക്കു താഴെ' എന്ന് ഐസിസി റേറ്റ് ചെയ്തിരുന്നു. ഐസിസിയുടെ വിലയിരുത്തലില്‍ അഞ്ചു പോയിന്റില്‍ താഴെ പോയാല്‍ ഒരു വര്‍ഷത്തെ വിലക്ക് വരെ മെല്‍ബണ്‍ ഗ്രൗണ്ട് നേരിടേണ്ടി വന്നേക്കും. മെല്‍ബണിലെ ജീവനില്ലാത്ത പിച്ചില്‍ കളി മുന്നോട്ടു പോകുന്തോറും ബൗണ്‍സ് കുറഞ്ഞു വരുന്നതായാണ് കാണുന്നതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബൗണ്‍സ് ശരാശരി മാത്രമുള്ള ഈ പിച്ചില്‍ പേസ് തീരെ ലഭിക്കുന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

OTHER SECTIONS