കടുത്ത പോരാട്ടം, മേരി കോമിന്റെ മോഹം പൊലിഞ്ഞു; പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യൻ താരം മേരി കോം പുറത്തായി. കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് ഇന്ത്യൻ താരത്തിന്റെ തോൽവി.

 

3-2 നായിരുന്നു മേരി കോമിന്റെ പരാജയം. ഇഞ്ചോടിഞ്ച് പോർട്ടമാണ് ഇടിക്കൂട്ടിൽ കാണാനായത്.

 

ഇരു താരങ്ങളും മത്സരത്തിന്റെ തുടക്കം മുതൽ നിരന്തരം പഞ്ചുകളും ഹുക്കുകളുമായി കളം നിറഞ്ഞു.

 

രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുന്‍തൂക്കം നേടിയെങ്കിലും വിജയത്തിലേക്കെത്താൻ മേരി കോമിന് സാധിച്ചില്ല.

 

2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു ലോറെന മേരി കോം.

 

ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയക്കെതിരെയാണ് ആദ്യ റൗണ്ടിൽ മേരി കോമിന്റെ വിജയം.

 

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്.

 

OTHER SECTIONS