ആര് നേടും കോപ്പ? അർജന്റീനvsബ്രസീൽ, ആവേശ ഫൈനലിന് മണിക്കൂറുകൾ മാത്രം

By Sooraj Surendran.10 07 2021

imran-azhar

 

 

ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ആവേശ ഫൈനലിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അർജന്റീനയും, ബ്രസീലും ഇത് അഞ്ചാം തവണയാണ് പ്രധാന ഫൈനലുകളില്‍ ഏറ്റുമുട്ടുന്നത്.

 

നാല് ഫൈനലുകളിൽ മൂന്ന് തവണയും ജയം ബ്രസീലിനായിരുന്നു. ഇക്കുറി ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ അർജന്റീനയ്ക്ക് ജയം അനിവാര്യമാണ്. അതേസമയം ആരാധകർക്ക് മുന്നിൽ ജയം മാത്രമാകും ബ്രസീലിന്റെയും ലക്ഷ്യം.

 

1937ൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കിരീടം സ്വന്തമാക്കിയത് അർജന്റീനയാണ്. അർജന്റീന 2 ഗോളുകൾ നേടിയപ്പോൾ, ബ്രസീലിന് ഗോളുകൾ നേടാനായില്ല.

 

2004 കോപ്പ അമേരിക്കയിൽ വിധി മാറിമറിഞ്ഞു. ജയം ബ്രസീലിനൊപ്പം. ബ്രസീലിന്റെ ഏഴാം കോപ്പ അമേരിക്ക കിരീടമായിരുന്നു അത്. 2005 കോണ്‍ഫെഡറേഷന്‍സ് കപ്പിലും ബ്രസീൽ 4 ഗോളുകൾ നേടിയപ്പോൾ, അർജന്റീന നേടിയത് 1 ഗോൾ മാത്രം.

 

2007 കോപ്പ അമേരിക്ക ഫൈനലിലും ജയം ബ്രസീലിനൊപ്പം. കോപ്പയില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമായിരുന്നു അത്.

 

നിലവിൽ ആരാധകർ ഉറ്റുനോക്കുന്നതും കോപ്പ ആര് നേടും എന്നത് തന്നെയാണ്.

 

OTHER SECTIONS