ടെസ്റ്റില്‍ ആദ്യ പന്തില്‍ സിക്സടിക്കാനുള്ള സെവാഗിന്റെ ധൈര്യം അപാരം: ബ്രറ്റ് ലീ

By Sooraj Surendran.30 05 2020

imran-azhar

 

 

മെൽബൺ: എന്നും ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ഓസ്‌ട്രേലിയൻ പേസ് ബൗളർ ബ്രറ്റ് ലീ. തീയുണ്ടകൾ പോലുള്ള ബൗളിങ്ങിന് മുന്നിൽ പതറാത്ത ബാറ്റ്സ്മാന്മാർ ചുരുക്കം. ഇപ്പോഴിതാ തന്റെ കരിയറിൽ ഏറെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാരെ കുറിച്ച് തുറന്നു പറയുകയാണ് താരം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ബ്രറ്റ് ലീയുടെ പട്ടികയിലെ ഒന്നാമൻ. "ഏത് പന്തുകളുടെ മുകളിലും ആധിപത്യം സ്ഥാപിക്കാന്‍ സച്ചിന് സാധിക്കും. ഷോട്ടുകള്‍ കളിക്കാന്‍ മറ്റുള്ള ബാറ്റ്സ്മാന്മാരെക്കാള്‍ കൂടുതല്‍ സമയം സച്ചിന് ലഭിക്കാറുണ്ട്. അതെങ്ങനെയാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും ഉത്തരമില്ല" ബ്രറ്റ് ലീ പറഞ്ഞു. ബ്രെയ്ൻ ലാറയും, ജാക്സ് കാലിസുമാണ് ലീയുടെ പട്ടികയിലെ അടുത്ത താരങ്ങൾ. വീരേന്ദർ സെവാഗും ലീയുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ടെസ്റ്റില്‍ ആദ്യ പന്തില്‍ സിക്സടിക്കാനുള്ള സെവാഗിന്റെ ധൈര്യം അപാരമെന്നാണ് ലീ പറയുന്നത്. ആദം ഗിൽക്രിസ്റ്റ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

 

OTHER SECTIONS