നെഞ്ചുവേദന: ബ്രയാൻ ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Sooraj Surendran .25 06 2019

imran-azhar

 

 

മുംബൈ: നെഞ്ചുവേദനയെ തുടർന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ പരേലിലെ ഗ്ലോബൽ ആശുപത്രിയിലാണ് ലാറയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലാറയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ലാറയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ലോകകപ്പ് ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്ന ചാനലിനൊപ്പം പ്രവർത്തിക്കുന്നതിനായി ഇന്ത്യയിലാണ് ലാറ. വെസ്റ്റ് ഇൻഡീസിനായി 131 ടെസ്റ്റ് മൽസരങ്ങളും 299 ഏകദിനങ്ങളും ലാറ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 400 റൺസെടുത്ത ഏക ക്രിക്കറ്റ് താരമാണ് ലാറ.

OTHER SECTIONS