32 വർഷങ്ങൾക്കു ശേഷം ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ; 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും

By Sooraj Surendran.21 07 2021

imran-azhar

 

 

നീണ്ട 32 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നു. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ടോക്യോയിൽ ചേർന്ന ഐഒസി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

 

ഇന്ത്യ, ഇന്തോനേഷ്യ, ഖത്തർ, സ്‌പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളും ഒളിമ്പിക്സ് വേദിക്കായി താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. എന്നാൽ എതിരില്ലാതെ ഓസ്‌ട്രേലിയയെ തിരഞ്ഞെടുക്കുകയായിരുന്നു. 2032 ജൂലായ് 23 മുതൽ ആഗസ്റ്റ് 8 വരെയാണ് മത്സരങ്ങൾ നടക്കുക.

 

അതേസമയം ജപ്പാനിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്.

 

3 വേദികളിൽ മാത്രമാകും കാണികൾക്ക് പ്രവേശനം നൽകുക. അതിനിടെ ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങൾ തമ്മിൽ ലൈംഗികബന്ധം ഉണ്ടാകുന്നത് തടയാൻ സംഘാടകർ തയാറാക്കിയ കാർഡ്ബോർഡ് കട്ടിലും ശ്രദ്ധ നേടിയിരുന്നു.

 

OTHER SECTIONS