കൊച്ചി:‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ വിനീത് പറയുന്നു. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിനീത് തന്റെ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

വ്യത്യസ്തരായി ജനിച്ചത് കൊണ്ടോ സമൂഹത്തില്‍ ഭൂരിപക്ഷത്തിന് അപരിചിതമായ പ്രണയങ്ങളില്‍ ഏര്‍പ്പെടുന്നത് കൊണ്ടോ ഒറ്റപ്പെട്ടു പോകുന്നവരും മനുഷ്യരാണ്. സ്വന്തം വ്യത്യസ്തതകളോടെ തന്നെ നമ്മുടെ ഇടയില്‍ അഭിമാനത്തോടെ ജീവിക്കാനും, ജോലി ചെയ്യാനും, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അതേ അധികാരത്തോടെ അനുഭവിക്കാനും, സ്വന്തം ജീവിതം ആഘോഷിക്കാനും അവര്‍ക്കും അവകാശമുണ്ട്‌. നാളെ നടക്കാന്‍ പോകുന്ന ലൈംഗികസ്വാഭിമാനയാത്രയ്ക്ക് എല്ലാ ആശംസകളും. അവരുടെ സ്വപ്നങ്ങളിലും നിറങ്ങള്‍ നിറയട്ടെ.!!!!

 

 

മകനെ ഒരു മതത്തിന്റേയും ചട്ടക്കൂട്ടില്‍ വളര്‍ത്തുന്നില്ല എന്ന് പറയുമ്പോള്‍ അവന്റെ വിശ്വാസത്തെ അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് വിനീതിന്റെ പക്ഷം. 


അതേസമയം, ബ്ലാസ്റ്റേഴ്‌സ് ടീമിലെ വിനീതിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. താരവും ടീം അധികൃതരും തമ്മില്‍ ധാരണയായെന്നും അടുത്ത സീസണില്‍ വിനീത് ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.വിനീതിനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനായി കോപ്പലാശാന്റെ ജെഷംഡ്പൂര്‍ എഫ്‌സിയും എടികെയും ശ്രമം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആരാധകര്‍ ആശങ്കയിലാണ്.