പ്രൊ വോളിബാൾ ലീഗ്: മറ്റുരക്കാൻ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, കാലിക്കറ്റ് ഹീറോസും

By Sooraj Surendran .31 01 2019

imran-azhar

 

 

പ്രഥമ വോളിബാൾ ലീഗിന്റെ ആദ്യ സർവ്വീസിന് ഇനി മണിക്കൂറുകൾ മാത്രം. കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് ടീമുകളാണ് പ്രഥമ ലീഗിൽ കോർട്ടിലിറങ്ങുന്നത്. കൊച്ചിയുടെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, കോഴിക്കോടിന്റെ കാലിക്കറ്റ് ഹീറോസും. ടീമിലെ ഇന്ത്യ മാര്‍ക്വൂ താരമായ ജെറോം വിനീതാണ് കാലിക്കറ്റ് ഹീറോസിനെ നയിക്കുന്നത്. അമേരിക്കന്‍ താരം പോള്‍ ലോട്മാനാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ലോകകപ്പ് നേടിയ അമേരിക്ക ടീമില്‍ അംഗമായിരുന്നു പോൾ. ആദ്യ പതിപ്പില്‍ ആറ് ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്. മുൻ ദേശീയ താരം കിഷോർ കുമാർ ടീം മെന്ററും, ഹുസൈൻ മാലിക്ക് ടീമിന്റെ മുഖ്യ പരിശീലകനുമാണ്.

OTHER SECTIONS