സ്പോർട്സ് ഹബ്ബിൽ കുട്ടികൾക്കായി അവധിക്കാല ക്യാംപ്

By Sooraj Surendran.13 03 2019

imran-azhar

 

 

തിരുവനന്തപുരം: കുട്ടികൾക്കായി കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ നേതൃത്വത്തിൽ അവധിക്കാല ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപിൽ കുട്ടികൾക്ക് വിവിധ സ്പോർട്സ് ഇനങ്ങളിൽ പരിശീലനം നൽകും. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നിസ്, സ്വിമ്മിങ്, കരാട്ടെ തുടങ്ങി വിവിധ സ്പോർട്സ് ഇനങ്ങളിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. ഈ സ്പോർട്സ് ഇനങ്ങൾക്ക് പുറമെ വേദിക് മാത്സ്, റോബോട്ടിക്‌സ് കുക്കിങ് തുടങ്ങി ഒട്ടനവധി വിഷയങ്ങളിലും കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നു.

OTHER SECTIONS