അര്‍ജന്‍റീന ഫുട്ബാള്‍ താരം കാര്‍ലോസ് ടെവസ് വണ്ണം കുറച്ചിട്ട് കളിച്ചാല്‍ മതിയെന്ന് പരിശീലകന്‍

By praveen prasannan.14 Sep, 2017

imran-azhar

ഷാങ്ങായ്: അര്‍ജന്‍റീന ഫുട്ബാള്‍ താരം കാര്‍ലോസ് ടെവസിന് ശരീര ഭാരം കൂടിയത് വിനയായിരിക്കുകയാണ്. ഇനി വണ്ണം കുറച്ചിട്ട് കളിച്ചാല്‍ മതിയെന്നാണ് താരം ഇപ്പോള്‍ കളിക്കുന്ന ഷാങ്ങായ് ഷെങ്ങ്വ ക്ളബിന്‍റെ പരിശീലകന്‍ പറഞ്ഞത്.

ചൈനീസ് ക്ള്ബില്‍ നിന്ന് 730000 യൂറൊയാണ് കാര്‍ലോസ് ടെവസ് കൈപ്പറ്റുന്നത്. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ലോകത്തെ തന്നെ ഒന്നാമത്തെ കളിക്കാരനാണ് ടെവസ്.

ഈ സീസണില്‍ ടെവസിന് രണ്ട് തവണ മാത്രമാണ് സ്കോര്‍ ചെയ്യാനായത്. പരിക്ക് മൂലം ഭൂരിഭാഗം മല്‍സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു.

ടെവസ് കളിക്കാനിറങ്ങിയ കഴിഞ്ഞ മല്‍സരത്തില്‍ ടീം 1~2ന് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശിലകന്‍ ശാസന നല്‍കിയത്.ടീമിനോട് കൂറും വിശ്വസ്തതയും പുലര്‍ത്തണമെന്ന് പരിശീലകന്‍ പറഞ്ഞു.

loading...