ചൈന ഓപ്പൺ വനിതാ സിംഗിൾസ്; കരോലിന മാരിന് കിരീടം

By Sooraj Surendran.22 09 2019

imran-azhar

 

 

ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മികച്ച തിരിച്ചുവരവുമായി കരോലിന മാരിൻ. കലാശപ്പോരാട്ടത്തിൽ തായ്‌പേയി താരം തൈ സൂ യിങിനെയാണ് കരോലിന മുട്ടുകുത്തിച്ചത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന ആവേശകരമായ വാശിയേറിയ പോരാട്ടത്തിൽ 14-21, 21-17, 21-18 എന്ന സ്കോറിനാണ് കരോലിന തൈ സൂ യിങിനെ പരാജയപ്പെടുത്തിയത്. ജപ്പാന്‍റെ അയാക തകാഹഷിയെ 20-22, 21-13, 21-18 സ്കോറിന് പരാജയപ്പെടുത്തിയാണ് മാരിന്‍ ഫൈനൽ പ്രവേശനം നേടിയത്. എട്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കരോലിന മാരിന്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയത്. കാല്‍മുട്ടിലെ ശസ്‌ത്ര‌ക്രിയയെ തുടര്‍ന്നാണ് മാരിന്‍ വിശ്രമെടുത്തത്. കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് മാരിന് നഷ്ടമായിരുന്നു.

 

പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ കെന്റോ മൊമോട്ട ഇന്തോനേഷ്യൻ താരം ആന്റണി സിനിസുക്ക ജിന്റിംഗിനെ 19-21, 21-17, 21-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ഈ വർഷം മൊമൊട്ട നേരിട്ട എട്ട് ഫൈനൽ മത്സരങ്ങളിൽ നിന്ന് നേടിയ ഏഴാമത്തെ കിരീടമാണിത്.

 

OTHER SECTIONS