ഫ്രഞ്ച് ഓപ്പണ്‍: സിലിച്ചിനെ തകര്‍ത്ത് റൂഡ്, നദാലിന്റെ എതിരാളി!

By Web Desk.04 06 2022

imran-azhar

 


പാരീസ്: 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനല്‍ ലൈനപ്പായി. കലാശപ്പോരാട്ടത്തില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെ നേരിടും. സെമിയില്‍ മരിന്‍ സിലിച്ചിനെ കീഴടക്കിയ റൂഡ് ഫൈനലില്‍ പ്രവേശിച്ചു.

 

ചരിത്രത്തിലാദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ലോക എട്ടാം നമ്പര്‍ താരമായ റൂഡ് ഫൈനലില്‍ കടന്നത്.

 

ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം വെറ്ററന്‍ താരമായ സിലിച്ചിനെതിരേ റൂഡ് തിരിച്ചടിക്കുകയായിരുന്നു. സ്‌കോര്‍: 3-6, 6-4, 6-2, 6-2. ഇരുവരുടെയും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ മത്സരം കൂടിയായിരുന്നു ഇത്.

 

ക്രൊയേഷ്യന്‍ താരമായ സിലിച്ച് 2014-ലെ യു.എസ്.ഓപ്പണ്‍ കിരീടജേതാവാണ്. ആദ്യ സെറ്റ് 3-6 ന് നഷ്ടപ്പെട്ടിട്ടും തളരാതെ പിടിച്ചുനിന്ന റൂഡ് പിന്നീടുള്ള മൂന്ന് സെറ്റ് പിടിച്ചെടുത്ത് വന്‍ തിരിച്ചുവരവ് നടത്തി.

 

ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഫൈനല്‍. വനിതാ വിഭാഗം ഫൈനല്‍ ഇന്ന് നടക്കും.

 

 

 

 

OTHER SECTIONS