ചാഹലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

By Amritha AU.12 Feb, 2018

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ ചാഹലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. നാലാം ഏകദിനത്തില്‍ മില്ലറുടെ വിക്കറ്റ് ചാഹല്‍ നഷ്ടപ്പെടുത്തിയതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.


മത്സരത്തില്‍ പത്ത് റണ്‍സ് പോലും എടുക്കും മുമ്പ് മില്ലറെ ചാഹല്‍ പുറത്താക്കിയിരുന്നു. എന്നാല്‍ അത് നോബോളായിരുന്നു. ആ വിക്കറ്റ് എടുത്തിരുന്നുവെങ്കില്‍ കളി ഇന്ത്യ ജയിച്ചേനെ. അത്തരമൊരു സാഹചര്യത്തില്‍ നോബോള്‍ എറിഞ്ഞത് അണ്‍ പ്രൊഫഷണലായി പോയി. ആധുനിക ക്രിക്കറ്റില്‍ ഒരു ബൗളറും നോബോള്‍ എറിയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് യുസ്‌വേന്ദ്ര ചാഹല്‍. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റെടുത്ത ചാഹലായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ പോലും ചാഹലിന്റെയും കുല്‍ദീപിന്റെയും സ്പിന്‍ ബൗളിങ് മികവിനെ അഭിനന്ദിച്ചിരുന്നു.

 

OTHER SECTIONS