ചാമ്പ്യന്‍സ് ലീഗ്; റയലിനും പിഎസ്ജിക്കും സിറ്റിക്കും വിജയം

By web desk .15 09 2022

imran-azhar

 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് വിജയം. ജര്‍മന്‍ ക്ലബായ ആര്‍ബി ലെപ്‌സിഗിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. അവസാന പത്ത് മിനിറ്റിലാണ് റയലിന്റെ ഗോളുകള്‍ പിറന്നത്.80-ാം മിനിട്ടില്‍ ഉറുഗ്വന്‍ താരം ഫെഡറിക്കോ വാല്‍വെര്‍ദെയും ഇഞ്ച്വറിടൈമില്‍ മാര്‍ക്കോ അസെന്‍സിയോയുമാണ് റയലിനു വേണ്ടി ഗോളുകള്‍ നേടിയത്.


ലീഗില്‍ പിഎസ്ജിയും തുടര്‍ച്ചയായ രണ്ടാം വിജയം നേടി.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി മക്കാബി ഹൈഫയെ തകര്‍ത്തത്. മത്സരത്തിന്റെ 24-ാം മിനിട്ടില്‍ ഇസ്രായേല്‍ ക്ലബായ മക്കാബി ഹൈഫയാണ് ആദ്യം ഗോള്‍ നേടിയത്. 37-ാം മിനിറ്റില്‍ ലിയോണല്‍ മെസിയിലൂടെ ഗോള്‍ മടക്കി പിഎസ്ജി സമനില പിടിച്ചു.
പിന്നീട് നെയ്മറും എംബാപ്പെയും പിഎസ്ജിക്കായി ഗോളുകള്‍ നേടി. റോണ്‍ചെറിയാണ് മക്കാബിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.

 

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ഡോര്‍ട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. 56-ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോര്‍ട്ട്മുണ്ടാണ് ആദ്യ ഗോള്‍ നേടിയത്. ജോണ്‍ സ്റ്റോണ്‍സിലൂടെ 80-ാം മിനിട്ടില്‍ സമനില ഗോള്‍ നേടിയ സിറ്റി 84-ാം മിനിട്ടില്‍ ഡോര്‍മുണ്ടില്‍ നിന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ടീമിലെത്തിയ എര്‍ലിങ് ഹാളണ്ടിലൂടെ വിജയ ഗോള്‍ നേടി.

 

അതേസമയം ചെല്‍സി - സാല്‍സ്ബര്‍ഗ് മത്സരം സമനിലയിലായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 48-ാം മിനിട്ടില്‍ ചെല്‍സിക്കായി റഹീം സ്റ്റര്‍ലിങ് ഗോള്‍ നേടി. 75-ാം മിനിട്ടില്‍ ഒക്കാഫോറാണ് സാള്‍സ്ബര്‍ഗിനായി സമനില ഗോള്‍ നേടിയത.്

 

 

 

OTHER SECTIONS