ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മുഖം മിനുക്കുന്നു

By online desk.27 06 2019

imran-azhar

 

 

തിരുവനന്തപുരം: ചന്ദ്രശേഖരന്‍നായര്‍ സറ്റേഡിയം മുഖം മിനുക്കുന്നു.ഏറെക്കുറെ താറുമാറായതോടെയാണ് നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പൊലീസ് സ്റ്റേഡിയം പുതുക്കാന്‍ തുടങ്ങിയത്. സ്റ്റേഡിയം കിളച്ച് മണ്ണു നിരത്തി പുതിയ പുല്ലു വച്ചു പിടിപ്പിക്കും. കോഴിക്കോടു നിന്നുള്ള സംഘത്തിനാണ് ചുമതല. കേരള ബ്‌ളാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയും എസ്. ബി. ഐ ഫുട്‌ബോള്‍ ടീമുമാണ് പരിശീലനത്തിന് സറ്റേഡിയം ഉപയോഗിച്ചിരുന്നത്.സ്റ്റേഡിയത്തിനു ചുറ്റുമുള്ള ട്രാക്കില്‍ രജിസറ്റര്‍ ചെയ്തവര്‍ പ്രഭാത-സായാഹ്‌ന നടത്തയും ജോഗിംഗുമായി മുന്നോട്ടു പോകുന്നുണ്ട്. പുതുക്കുന്നതു വരെ മൈതാനം ആര്‍ക്കും നല്‍കില്ലെങ്കിലും ട്രാക്കിലെ നടത്തക്കാര്‍ക്ക് തടസമുണ്ടാകില്ല.

 

കഴിഞ്ഞ ആഴ്ചയാണ് സ്റ്റേഡിയം അടച്ചത്. പുതിയ ഇനം പുല്‍വിത്തുകള്‍ ഉടന്‍ പാകിത്തുടങ്ങും. പണി പൂര്‍ത്തായായിക്കഴിഞ്ഞാല്‍ സ്റ്റേഡിയത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സെപ്റ്റംബറോടെ സ്‌ററ്റേഡിയം വീണ്ടും തുറന്നു കൊടുക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ടര്‍ക്കിയില്‍ നിന്ന് പുല്ല് ഇറക്കുമതി ചെയ്യാനായിരുന്നു ആദ്യ ആലോചന. ഇതിനായി രണ്ടു കോടി രൂപ ചെലവു വരും. ഇക്കാര്യം കൊണ്ടു കൂടി ഈ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോഴത്തെ കണക്കനുസരിച്ച് 17.5 ലക്ഷം രൂപ മാത്രമേ ചെലവ് വരൂ. പുല്ല് നനയ്ക്കാനുള്ള വെള്ളത്തിനും ദൗര്‍ലഭ്യമുണ്ട്. ഇത് ഏറെക്കുറെ പരിഹരിച്ചു. പുല്ല് പാകല്‍ പത്തു ദിവസം കൊണ്ട് പൂര്‍ത്തിയാകും.

OTHER SECTIONS