By vidya.17 12 2021
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ ചെൽസിക്ക് സമനില.ഇന്നലെ അർധ രാത്രി നടന്ന മത്സരത്തിൽ ചെൽസിയെ എവർട്ടൺ ആണ് സമനിലയിൽ പിടിച്ചത്.
സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസിയുടെ നാലു താരങ്ങൾ കൊറോണ കാരണം ഉണ്ടായിരുന്നില്ല. ലുകാകു, വെർണർ, ഹൊഡ്സൺ ഒഡോയി, ചിൽവെൽ എന്നിവർക്ക് ആണ് ചെൽസിയിൽ കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്.
രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ മേസൺ മൗണ്ട് തന്നെ ചെൽസിക്ക് ലീഡ് നൽകി. പക്ഷെ ആ ലീഡ് നാലു മിനുട്ട് മാത്രമെ നിന്നുള്ളൂ.