സുരേഷ് റെയ് നയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ല

By praveen prasannan.15 Nov, 2017

imran-azhar

ചെന്നൈ: ഐ പി എല്‍ പുതു സീസണില്‍ സുരേഷ് റെയ് നയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്ന് വാര്‍ത്ത. രവിചന്ദ്ര അശ്വിനെയാകും ടീം നിലനിര്‍ത്തുക.

മഹേന്ദ്ര സിംഗ് ധോണി, ഹാഫ് ഡു പ്ളെസിസ് എന്നിവര്‍ക്കൊപ്പം സുരേഷ് റെയ് നയും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നായിരുന്നു കരുതിയിരുന്നത്. സുരേഷ് റെയ് ന ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്ന മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ താരത്തെ നിലനിര്‍ത്തേണ്ട എന്ന നിലപാടിലേക്കെത്തിച്ചതെന്നാണ് കരുതുന്നത്.

രണ്ട് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശത്തെ താരത്തെയും നിലനിര്‍ത്താനാണ് ഐ പി എല്‍ ടീമുകള്‍ക്ക് അനുമതി ലഭിക്കുക. ഇരുപത്തിയൊന്നാം തീയതി ചേരുന്ന ഐ പി എല്‍ ഗവേണിംഗ് ബോഡി യോഗത്തിലായിരിക്കും ഈ വിഷയത്തില്‍ അന്തിമ തീരുമാനം.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കുക മഹേന്ദ്ര ധോണി തന്നെയായിരിക്കും. ധോണിക്ക് കീഴില്‍ രണ്ട് തവണ ചെന്നൈ ടീം ഐ പി എല്‍ കിരീടം നേടി. ധോണിയുടെ നേതൃത്വത്തില്‍ രണ്ട് തവണ ചാന്പ്യന്‍സ് ലീഗ് ട്രോഫിയും ചെന്നൈ നേടിയിട്ടുണ്ട്.

OTHER SECTIONS