മുംബൈയെ 162ന് തളച്ച് ധോണിപ്പട, എങ്കിടിക്ക് 3 വിക്കറ്റ്: ചെന്നൈയ്ക്ക് വിജയലക്ഷ്യം 163

By Sooraj Surendran.19 09 2020

imran-azhar

 

 

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വിജയലക്ഷ്യം 163 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്.

 

20 പന്തിൽ 33 റൺസുമായി ക്വിന്റൺ ഡി കോക്ക്, 31 പന്തിൽ 42 റൺസുമായി സൗരവ് തിവാരി എന്നിവരുടെ പ്രകടനങ്ങളാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ 12, സൂര്യകുമാർ യാദവ് 17, ഹാർദിക് പാണ്ഡ്യ 14, പൊള്ളാർഡ് 18, ക്രുണാൽ പാണ്ഡ്യ 3, എന്നിവർ നിരാശപ്പെടുത്തി.

 

ചെന്നൈക്കായി ലുങ്കി എങ്കിടി 3 വിക്കറ്റും, ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റ് വീതവും, സാം ഖുറാൻ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എങ്കിടി 4 ഓവറിൽ 38 റൺസ് വഴങ്ങിയാണ് 3 വിക്കറ്റ് നേടിയത്. ബൗണ്ടറി ലൈനിൽ ഫാഫ് ഡുപ്ലെസി എടുത്ത തകർപ്പൻ ക്യാച്ചുകളാണ് മുംബൈക്ക് തിരിച്ചടിയായത്.

 

OTHER SECTIONS