റെയ്‌നയുടെ കരുത്തിൽ ചെന്നൈ

By Sooraj Surendran .14 04 2019

imran-azhar

 

 

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റുകള്‍ ശേഷിക്കെയാണ് ചെന്നൈ മറികടന്നത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സിന് കൊല്‍ക്കത്തയെ തളയ്ക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. ആദ്യ മത്സരങ്ങള്‍ക്ക് ശേഷം ഫോമിലേക്ക് തിരിച്ചുവന്ന കൊല്‍ക്കത്ത ഓപ്പണര്‍ ക്രിസ് ലിന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 51 പന്തില്‍ 7 ബൗണ്ടറിയും 6 സിക്‌സറുമടക്കം 82 റണ്‍സാണ് ലിന്‍ നേടിയത്. ലിന്നിന് പുറമെ മധ്യനിര ബാറ്റ്‌സ്മാ•ാര്‍ക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. കൊല്‍ക്കത്തയുടെ വജ്രായുധം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ ബൗളര്‍മാരോട് പരാജയപ്പെടുന്നത്. 4 പന്തില്‍ നിന്നും 10 റണ്‍സ് മാത്രമാണ് റസ്സല്‍ നേടിയത്. 'ബിഗ് ഹിറ്റര്‍' നിതീഷ് റാണക്ക് 18 പന്തില്‍ നിന്നും 21 റണ്‍സ് മാത്രമാണ് നേടാനായത്. ബൗളിങ്ങില്‍ ചെന്നൈയുടെ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. 4 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് ഇമ്രാന്‍ താഹിര്‍ നേടിയത്. താഹിറിന് പുറമെ ശാര്‍ദുല്‍ താക്കൂര്‍ 2 വിക്കറ്റുകളും, മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി. കൊല്‍ക്കത്ത ഉയര്‍ത്തിയ 162 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 6 റണ്‍സുമായി ഓപ്പണര്‍ ഷെയ്ന്‍ വാട്‌സനെ നഷ്ടമായത് തിരിച്ചടിയായി. ഫാഫ് ഡുപ്ലെസിസ് (24), അമ്പാട്ടി റായ്ഡു (5), കേദാര്‍ ജാദവ് (20), ധോണി (16) എന്നിവര്‍ വളരെ വേഗം കൂടാരം കയറി. ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ നടത്തിയ മിന്നലാക്രമണമാണ് ചെന്നൈക്ക് ജയം നേടിക്കൊടുത്തത്. 17 പന്തില്‍ നിന്നും 5 ബൗണ്ടറിയടക്കം 31 റണ്‍സാണ് ജഡേജ നേടിയത്. ബൗളിങ്ങില്‍ പിയൂഷ് ചൗളയും, സുനില്‍ നരൈനും 2 വിക്കറ്റ് വീതം വീഴ്ത്തി. 17ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

OTHER SECTIONS